പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സദസ് മാര്‍ച്ച് 11 ന്

മനാമ : പ്രവാസി വെല്‍ഫെയര്‍, ബഹറിന്‍ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 11 നു (വെള്ളി) വൈകുന്നേരം നാലിന് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പ്രേമ. ജി. പിശാരടി മുഖ്യ പ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദാ റൈഹാന്‍ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തില്‍ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍. പ്രവര്‍ത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു

 

Leave a Comment

More News