ഫോക്ക് വനിതാവേദി വെബിനാര്‍ മാര്‍ച്ച് 11 ന്

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ചു ‘ഹെല്‍ത്തി ഡയറ്റ് വെല്‍ത്തി ലൈഫ്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 11 നു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന വെബിനാറിന് തിരുവനന്തപുരത്തെ ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്‌പെഷാലിറ്റി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. ദിവ്യ നായര്‍ നേതൃത്വം നല്‍കുന്നു.
വിവരങ്ങള്‍ക്ക്: 65839954, 99553632.

സലിം കോട്ടയില്‍<

 

Print Friendly, PDF & Email

Leave a Comment

More News