കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ അവസരം

കുവൈറ്റ് സിറ്റി : താമസ നിയമലംഘകര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാന്‍ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ടു ചെയ്തു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തു നിലവില്‍ 1,50,000 നിയമലംഘകര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ തയാറായിരുന്നില്ല.

അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലെത്തിയാണ് ഫ്‌ലാറ്റുകള്‍ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അബാസിയ, ഹസാവി, മഹബൂല, ഫഹാഹീല്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News