തകർന്ന കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കുക: വെൽഫെയർ പാർട്ടി

ചേരിയം: ചേരിയം പ്രദേശത്ത് മൂർക്കനാട് കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ പൊട്ടിപ്പോയ പൈപ്പ് ലൈൻ ഉടൻ പുനസ്ഥാപിക്കണമെന്ന് ചേരിയം വെൽഫയർ പാർട്ടി യൂണിറ്റ് ആവശ്യപ്പെട്ടു.

കടുത്ത ചൂടിലും ദിവസങ്ങളായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നതിൽ പ്രവർത്തകർ പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ശരീഫ്, ദാനിഷ് , മമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News