സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2022-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ജെമിനി തോമസ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്‍ക്കുന്ന ജോസ് ഏബ്രഹാം സെക്രട്ടറിയും, അഭിനയ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും സജീവമായ അലക്‌സ് വലിയവീടന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാകാരനും ഗായകനുമായ റോഷന്‍ മാമ്മന്‍ വൈസ് പ്രസിഡന്റായും, സംഘടനാപാടവത്തിലും എക്യൂമെനിക്കല്‍ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ജോസ് വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പതിനേഴംഗ മാനേജിംഗ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

സ്ഥാനമൊഴിയുന്ന 2021 വര്‍ഷത്തെ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അലക്‌സ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഡെയ്‌സി തോമസ് പാലത്തറ വാര്‍ഷിക കണക്കും അവതരിപ്പിച്ചത് ഐകകണ്‌ഠ്യേന പാസാക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഫൈസല്‍ എഡ്വേര്‍ഡ് മുഖ്യ വരണാധികാരിയായിരുന്നു.

സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവെയും, മലയാളി സമൂഹത്തിന് പ്രാത്യേകിച്ചും ഗുണകരമായ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഏവരേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ജെമിനി തോമസ് തന്റെ നന്ദി പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ കഴിഞ്ഞനാളുകളില്‍ പ്രവര്‍ത്തിച്ച മലയാളി അസോസിയേഷന്റെ എല്ലാ സംരംഭങ്ങളിലേക്കും എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ അലക്‌സ് വലിയവീടന്‍ എന്നിവര്‍ അറിയിച്ചു.

അലക്‌സ് തോമസ്, ഫ്രെഡ് എഡ്വേര്‍ഡ്, ലൈസി അലക്‌സ്, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, റജി വര്‍ഗീസ്, സഹാശിവന്‍ നായര്‍, ഫൈസല്‍ എഡ്വേര്‍ഡ്, ഷൈല റോഷിന്‍, തോമസ് തോമസ് പാലത്തറ, സാറാമ്മ തോമസ്, ബിജു ചെറിയാന്‍ എന്നിവരാണ് മാനേജിംഗ് കമ്മിറ്റിയിലെ ഇതര അംഗങ്ങള്‍.

Print Friendly, PDF & Email

Leave a Comment

More News