‘ഈ ദിനം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ.’; ചെന്നിത്തലയെ പരിഹസിച്ച പിണറായിക്ക് ബല്‍റാമിന്റെ മറുപടി

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി യുവ നേതാവ് വി.ടി ബല്‍റാം. ഒരു പൊതുപരിപാടിയില്‍ വേദിയില്‍ രമേശ് ചെന്നിത്തലയെ നിര്‍ത്തി തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്നാണ് പിണറായി വിജയന്‍ പൊതുവേദിയില്‍ പറഞ്ഞത്. ഇതോടെ പരിഹാസം വൈറലായി. പിന്നാലെ പിണറായിക്കും സിപിഎമ്മുമാര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് വി.ടി ബല്‍റാം.

‘ശരിയാണ് സെര്‍. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്.ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ.’ ബല്‍റാം കുറിച്ചു

രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു മുഖ്യമന്ത്രിയുടെ പരിഹാസം.

Leave a Comment

More News