സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉല്‍പാദിപ്പിക്കും: കേരള ബ്രാന്‍ഡ് കയറ്റുമതിയും ലക്ഷ്യം: ധനമന്ത്രി ബാലഗോപാല്‍

രുവനന്തപുരം ന്മ സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉല്‍പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള ബ്രാന്‍ഡ് മദ്യം കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ഇതിനുള്ള നിയമതടസ്സങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു. മദ്യത്തിന്റെ കയറ്റുമതിയും പരിഗണനയിലുണ്ട്. ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കും.

ഖജനാവിലേക്കുള്ള വരുമാനം കൂട്ടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നികുതികള്‍ കൂട്ടേണ്ടിവരും. വരുമാനം കൂട്ടുന്നതിന് പുറമേ അനാവശ്യ ചെലവുകള്‍ കുറയ്ക്കും. ഉദ്യോഗസ്ഥ പുനര്‍വിന്യാസം തുടരും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന മുന്‍ വാഗ്ദാനം പാലിക്കുമോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല

 

Print Friendly, PDF & Email

Leave a Comment

More News