ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും; പരാതികള്‍ ഏഴായി

കൊച്ചി: കൊച്ചിയിലെ ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും. സ്‌പെയിന്‍ സ്വദേശിനിയാണ് ഇമെയില്‍ വഴി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ട് സ്റ്റുഡിയോയില്‍ ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

സംഭവം നടക്കുമ്പോള്‍ കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. ഇതോടെ സുജേഷിനെതിരായ പരാതികളുടെ എണ്ണം ഏഴായി. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave a Comment

More News