ഗാൽവെസ്റ്റണിൽ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

ഗാൽവെസ്റ്റൺ, ടെക്സസ് – ഗാൽവെസ്റ്റനിൽ ഞായറാഴ്ച മുങ്ങിമരിച്ച 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി.അടുത്തിടെ ഹോണ്ടുറാസിൽ നിന്ന് ടെക്സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ എത്തിച്ചേർന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്നു ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ ചീഫ് പീറ്റർ ഡേവിസ് പറഞ്ഞു. മാതാപിതാക്കൽ നേരത്തെ ഇവിടെയെത്തി ജോലിചെയ്തു അല്പം പണം സമ്പാദിച്ചശേഷം മക്കളെ കൊണ്ടുവരാനായിരുന്ന് എത്രയും വൈകിയതെന്നും കുടുംബംഗകൾ പറഞ്ഞു .

ഗാൽവെസ്റ്റൺ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്സന്നെയും ജോസ്യു പെരസിനേയും വൈകുന്നേരം 4:30 നാണു പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്നു അധികൃതർ പറഞ്ഞു.

വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം അവർ വെള്ളത്തിൽ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു.

കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൗമാരക്കാർക്ക് നീന്തൽ അറിയില്ലെന്ന് അധികൃതർ പറഞ്ഞു. പ്ലഷർ പിയറിന്റെ ഇടതുവശത്തുള്ള ഒഴുക്കിലാണ് ഇരട്ടകൾ കുടുങ്ങിയതെന്ന് പിന്നീടാണ് പോലീസ് പറഞ്ഞു.

ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളിനൊപ്പം ലെഫ്റ്റനന്റ് ഓസ്റ്റിൻ കിർവിൻ പറയുന്നതനുസരിച്ച്, ആൺകുട്ടികളെ കാണാതായ സ്ഥലത്ത് നിന്ന് ഏതാനും ബ്ലോക്കുകൾക്കും കടൽ ഭിത്തിക്കും ഇടയിലാണ് ചൊവ്വാഴ്ച ആദ്യത്തെ ഇരട്ടയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച, രണ്ടാമത്തെ ഇരട്ടയുടെ മൃതദേഹം കരയിൽ നിന്ന് 10 അടിയോളം അകലെയാണ് കണ്ടെത്തിയതെന്നും കിർവിൻ പറഞ്ഞു. ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ, ഇഎംഎസ്, ഗാൽവെസ്റ്റൺ പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ മൃതദേഹം കാണാതായ ഇരട്ടകളുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News