ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നു; അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. ചോദ്യം ചെയ്യലിറെ പേരില്‍ വിളിപ്പിച്ച് ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍.

സായ്ശങ്കറിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികള്‍ തേടിയിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇതേത്തുടര്‍ന്നാണ് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈം ബ്രാഞ്ചിനെതിരേ സായ്ശങ്കര്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിയില്‍നിന്ന് സംരക്ഷണം വേണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. സായ്ശങ്കര്‍ ഏതുവിധത്തിലുള്ള സേവനമാണ് ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും അടക്കം നല്‍കിയിരിക്കുന്നത്, ഏതൊക്കെ തെളിവുകളാണ് സായ്ശങ്കറുമായി ബന്ധപ്പെട്ട് നശിപ്പിക്കപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. 2015-ല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തിയ സംഭവത്തിലെ പ്രതിയാണ് സായ് ശങ്കര്‍. തൃപ്പൂണിത്തുറയിലായിരുന്നു ഈ സംഭവം നടന്നത്. അന്ന് അറസ്റ്റിലായ അഞ്ചുപേരില്‍ ഒരാളാണ് സായ്ശങ്കര്‍.

 

Print Friendly, PDF & Email

Leave a Comment

More News