ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി സര്‍ക്കാര്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ചയാകാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. പ്രതിപക്ഷം പോലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.

പ്രതിപക്ഷത്തുനിന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ആരോപിച്ചു. കല്ലിടലിന്റെ പേരില്‍ ജനങ്ങളെ പോലീസ് വേട്ടയാടുന്നു. മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നു. എന്നാല്‍, നോട്ടീസ് ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ലഭ്യമായ വിവരം.

നേരത്തെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News