ഡോ. റോയ് ചാലി അന്തരിച്ചു; ഓര്‍മ്മയാകുന്നത് കേരളത്തിലെ ആദ്യ വൃക്കമാറ്റിവെക്കലിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ സ്വന്തം വസതിയിലായിരുന്നു മരണം. മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും, 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതുദര്‍ശനത്തിനു വെക്കും.

അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ ആനി ചാലി. മക്കള്‍: ഡോ പൗലോസ് ചാലി, മാമ്മന്‍ ചാലി. മരുമക്കള്‍: അന്ന ചാലി, പ്രീത ചാലി.
കേരളത്തില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1988-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. പ്രൊഫസര്‍മാരായ ഡോ. റോയ് ചാലി, ഡോ. ശശിധരന്‍, ഡോ. തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. മികച്ച അധ്യാപകനും സര്‍ജനുമായിരുന്നു അദ്ദേഹം.

Print Friendly, PDF & Email

Leave a Comment

More News