വിര്‍ജീനിയ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം വെടിവയ്പ്: 8 പേര്‍ക്ക് പരിക്കേറ്റു, 20 കാരന്‍ അറസ്റ്റില്‍

വിര്‍ജീനിയ: ജെയിംസ് മാഡിസണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ എട്ടു പേര്‍ക്ക് വെടിയേറ്റു. വിര്‍ജീനിയ ഹാരിസണ്‍ ബര്‍ഗ് പോലീസ് ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

വെടിവെച്ചുവെന്ന് സംശയിക്കുന്ന 20 വയസുകാരനായ ടയറീഫ ഐശയ ഫ്‌ളവിംഗിനെ ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു.

യൂണിവേഴ്‌സിറ്റിക്കു പുറത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ കൂടിനിന്നവരുടെ നേര്‍ക്കാണ് യുവാവ് വെടിയുതിര്‍ത്തത്.

വെടിയേറ്റ അഞ്ചുപേരെ സമീപത്തുള്ള ആര്‍.എം.എച്ച് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 3 പേരെ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്‌ളമിംഗിനെതിരേ അറ്റംഡ് മര്‍ഡര്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തോക്ക് കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തു. വെടിവയ്പിനു പ്രേരിപ്പിച്ച സംഭവം എന്താണെന്നോ, കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News