ഇത് കുത്തബ് മിനാറല്ല, വിഷ്ണു സ്തംഭമാണ്; ഹിന്ദു സംഘടനാ പ്രവർത്തകർ ഡൽഹിയിൽ തടിച്ചുകൂടി

ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയിലെ ചില ഹൈന്ദവ സംഘടനകളുടെ പ്രവർത്തകർ ചരിത്ര മന്ദിരമായ കുത്തബ് മിനാറിനു സമീപം ചൊവ്വാഴ്ച ഹനുമാൻ കീര്‍ത്തനം ചൊല്ലി പ്രതിഷേധം ആരംഭിച്ചു. അതേസമയം, കുത്തബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭമെന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവും ഹൈന്ദവ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ മുതൽ കുത്തബ് മിനാറിനു സമീപം ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണെന്നാണ് വിവരം. കുത്തബ് മിനാറിനു സമീപം ഹനുമാൻ കീര്‍ത്തനം ചൊല്ലി ഹിന്ദു സംഘടനയായ മഹാകാൽ മാനവ് സേവാ പ്രവർത്തകരാണ് പ്രതിഷേധം ആരംഭിച്ചത്.

കുത്തബ് മിനാർ യഥാർത്ഥത്തിൽ വിഷ്ണു സ്തംഭമാണെന്നാണ് അവരുടെ അവകാശവാദം. ജൈന, ഹിന്ദു ക്ഷേത്രങ്ങൾ തകർത്താണ് ഈ മിനാരം നിർമ്മിച്ചത്. എന്നാൽ, വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തബ് മിനാർ സമുച്ചയത്തിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

അതേ സമയം, കുത്തബ് മിനാറിനു സമീപം ഹനുമാൻ കീര്‍ത്തനം ചൊല്ലി എന്നാരോപിച്ച് യുണൈറ്റഡ് ഹിന്ദു ഫ്രണ്ടിന്റെ ഇന്റർനാഷണൽ വർക്കിംഗ് ചീഫും നാഷണലിസ്റ്റ് ശിവസേനയുടെ ദേശീയ അദ്ധ്യക്ഷനുമായ ജയ് ഭഗവാൻ ഗോയലിനെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കി.

ഇന്ത്യ ഒരു സനാതന ഭൂമിയാണെന്നും അതിനാൽ കുത്തബ് മിനാറിനൊപ്പം മുഗൾ കാലഘട്ടത്തിലെ എല്ലാ കെട്ടിടങ്ങളുടെയും റോഡുകളുടെയും പേര് മാറ്റണമെന്നാണ് ഈ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാൻഡ്മാർക്കുകളുടെ പേരുകൾ മുഗൾ ഭരണാധികാരികളുടെ പേരിലുള്ളതിനാൽ മാറ്റണമെന്ന് ദില്ലി ബിജെപി ഘടകവും ആവശ്യപ്പെട്ടിരുന്നു.

മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹർഷി വാൽമീകി, ജനറൽ വിപിൻ റാവത്ത് എന്നിവരുടെ പേരുകൾ പുനർനാമകരണം ചെയ്യണമെന്നാണ് ദില്ലി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനുള്ള കത്തിൽ നിർദ്ദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News