വടക്കാങ്ങര: മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ സംഘടിപ്പിച്ചു വരുന്ന മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി വടക്കാങ്ങര തടത്തിൽകുണ്ട് ടൗണും പരിസരവും ശുചീകരിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ശുചിത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി ശിവദാസൻ, പത്താം വാർഡ് അംഗം നാസർ കൊളക്കന്താറ്റിൽ, എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, സെക്രട്ടറി സി.കെ സുധീർ, റഷീദ് കൊന്നോല, കെ സുഹ്റ, ഷബീർ കറുമുക്കിൽ, കമാൽ പള്ളിയാലിൽ എന്നിവർ നേതൃത്വം നൽകി.
Day: May 11, 2026
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങൾക്ക് സാംസ്കാരിക പാരമ്പര്യത്തിന്റെ സന്ദേശം പകർന്നുകൊണ്ട് ആവേശകരമായ തുടക്കം
ഫിലാഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026-ലെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി കൊടിയേറി. വിപുലമായ പങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്കാരിക അന്തരീക്ഷത്തോടെയും നടന്ന ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് സമൂഹ ഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി മാറി. അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ശ്രീ. ലെനോ സ്കറിയ സ്വാഗതപ്രസംഗം നടത്തി. പ്രവാസി മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വലിയ സാംസ്കാരിക വേദിയായാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങൾ മാറിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ് (എം സി) യോഗ നടപടികൾ നിയന്ത്രിച്ചു. പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഹോണറബിൾ ഷോൺ ഡൗഗർട്ടി ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഔദ്യോഗികകമായി ഉൽഘാടനം ചെയ്തു. സമൂഹ ഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും ഇത്തരം…
മീന സത്യൻ (75) ഡാളസിൽ അന്തരിച്ചു
ഡാളസ്: മെസ്ക്വിറ്റില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്നിയാണ് പരേതയായ മീന. നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷൻ്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യൻ്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു സംസ്കാര ശുശ്രൂഷകൾ: 2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182. വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു. കൂടുതൽ വിവരങ്ങൾക്ക്…
