സൈനുദ്ദീന്‍ പട്ടാഴിക്ക് പൂവച്ചൽ ഖാദർ ഫിലിം അവാർഡ്

പരിസ്ഥിതി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ .സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച സ്വച്ഛന്ദമൃത്യു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പൂവച്ചൽ ഖാദർ ഫിലിം അവാർഡ് 2026 ലഭിച്ചു. ജൂൺ 22 നു തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ അവർഡ് വിതരണം ചെയ്യും.

പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്ന് മകളെ പഠിപ്പിച്ചു കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് ഡോ . സൈനുദീൻ പട്ടാഴി അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. കല്യാണമാല എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ് .

കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ ഒരു സിനിമാ സംവിധായകനുമായ പരിചയം സിനിമയിലേക്ക് നയിച്ചു. ഒരു ചെറു ഗ്രഹത്തിന് നാസ പേര് നല്‍കിയതോടെ പ്രശസ്തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിംഗപ്പൂരിൽ ഒരു റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനാണ്. പത്തു പേറ്റന്റ് കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

Leave a Comment

More News