പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ ശിൽപ്പശാല ‘നെക്സ്റ്റ് ചാപ്റ്റർ’ ശ്രദ്ധേയമായി

പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെക്സ്റ്റ് ചാപ്റ്റർ’ നേതൃത്വ ശിൽപ്പശാല സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെക്സ്റ്റ് ചാപ്റ്റർ’ നേതൃത്വ ശിൽപ്പശാല ശ്രദ്ധേയമായി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ക്യു.എഫ്.എം നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അൻവർ ഹുസൈന്‍ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു.
വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചകൾക്കും അവതരണങ്ങൾക്കും ഷബീബ് ഇ.സി, സിദ്ധീഖ് മക്കരപ്പറമ്പ്, സുബുഹാൻ മൂസ, അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മലപ്പുറം ജില്ലക്കാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി ഫഹദ് മലപ്പുറം, അസ്ഹർ അലി ചുങ്കത്തറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ സഹല സ്വാഗതവും ഷിബിലി ശാന്തപുരം നന്ദിയും പറഞ്ഞു.

Leave a Comment

More News