“ജാതിയിൽ നിന്ന് മനുഷ്യനിലേക്ക്, അന്ധകാരത്തിൽ നിന്ന് അറിവിലേക്ക് കേരളത്തെ നയിച്ച യുഗപുരുഷൻ” ഭാരതത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ചില വ്യക്തിത്വങ്ങൾ കാലത്തെയും ദേശത്തെയും,ഭാഷയെയും അതിജീവിച്ച് ശാശ്വതമായ പ്രചോദനമായി മാറിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അത്തരത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന മഹാനാണ് ശ്രീ നാരായണ ഗുരു. ഒരു സന്യാസി, ദാർശനികൻ, കവി, സാമൂഹിക പരിഷ്കർത്താവ്, മനുഷ്യസ്നേഹി, വിദ്യാഭ്യാസ പ്രചാരകൻ, സാമ്പത്തിക ഉപദേഷ്ടാവ്, ആത്മീയ ഗുരു, ആയുർവേദ വൈദ്യൻ, സംസ്‌കൃത പണ്ഡിതൻ, – ഈ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ്. കേരളം ജാതിവ്യവസ്ഥയുടെ ഇരുണ്ട നിഴലിൽ കഴിയുകയായിരുന്ന കാലഘട്ടത്തിലാണ് ഗുരുവിന്റെ അവതാരം. ജനനംകൊണ്ട് മനുഷ്യന്റെ മഹത്വം നിർണയിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, നിറം കൊണ്ട് അതിരുകൾ തീർക്കുന്ന സമൂഹത്തിൽ, മതവും,ജാതിയും കൊണ്ട് പാർശ്വവത്കരിയ്ക്കപ്പെടുന്ന സമൂഹത്തിൽ മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ് ഏറ്റവും വലിയ മൂല്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതായിരുന്നു…
