കണ്ണൂർ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത. പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിലെ തകരാർ കാരണമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ട്രാൻസ്ഫോർമർ അടച്ചിടുമെന്ന് കെഎസ്ഇബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
