ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും. വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ചൂടിന്റെ തോത് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തു മൂന്നു ഡിഗ്രി ചൂട് കൂടുമെന്നാണ് പ്രവചനം. 37 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാനാണ് സാധ്യത

ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. .കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് രണ്ടു ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഉണ്ടാവുക. ഇവിടങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വിഭാഗം നിര്‍ദേശം നല്‍കി.

ചൂട് കൂടിയതോടെ തൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. പതിനൊന്നു മുതല്‍ മുന്നു വരെ താങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള ചൂടിനാണ് സാധ്യത. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരും ചുമട്ട് തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Comment

More News