ഭാരത മാതാ കോളേജില്‍ പരിസ്ഥിതി ശില്പശാല സമാപിച്ചു.

തൃക്കാക്കര: പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമായി മാറണം എന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ചട്ടങ്ങളുടെയും നിയമങ്ങളു ടെയും കുറവുകൊണ്ടല്ല മറിച്ചു അവയുടെ നിര്‍വഹണത്തിലെ അനാസ്ഥയാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ സംരക്ഷണം, എനര്‍ജി ഓഡിറ്റിങ്,സുസ്ഥിര പരിസ്ഥിതി വികസനം, കാലാവസ്ഥ വ്യതി യാനം എന്നീ വിഷയങ്ങളിലായി ഡോ. അബേഷ് രഘുവരന്‍, ഡോ. മാത്യു ജോര്‍ജ്,ഡോ. സിഎം ജോയി, ഡോ. ജി ഡി മാര്‍ട്ടിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ്, ഡോ. സെമിച്ചന്‍ ജോസഫ്, മനു മോഹന്‍, സിസി ശശിധരന്‍, ഡോ. ലിറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Comment

More News