കൊല്ലം പ്രവാസി അസോസിയേഷൻ – ഗുദേബിയ ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ സമ്മേളനം ജുഫൈർ അൽ സഫിർ ടവട്ടിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ചാൾസ് ഇട്ടി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബോജി രാജൻ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ ഷിനു താജുദ്ധീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നാരായണൻ നേതൃത്വം നൽകി. ഏരിയാ കോർഡിനേറ്റർ നാരായണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി തോമസ് ബേബികുട്ടി , വൈസ് പ്രസിഡന്റായി വിനീത് അലക്സാണ്ടർ, സെക്രട്ടറിയായി ബോജി രാജൻ, ജോയിൻ സെക്രട്ടറിയായി ഫയാസ് ഫസലുദ്ധീൻ, ട്രഷററായി മൊഹമ്മദ് ഷഹനാസ് ഷാജഹാൻ എന്നിവരെ തെരഞ്ഞെടുത്തു.

ഷിനു താജുദ്ധീൻ, കൃഷ്ണകുമാർ എന്നിവരെ കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി തിരഞ്ഞെടുത്തു. നേരത്തെ ഏരിയ ജോയിൻ സെക്രട്ടറി തോമസ് ബേബി കുട്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിനു ഏരിയ വൈസ് പ്രസിഡന്റ് കൃഷ്ണ കുമാർ നന്ദി രേഖപ്പെടുത്തി.

Leave a Comment

More News