ജെബി മേത്തറുടെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന്, കോണ്‍ഗ്രസിനെ ഞെട്ടിച്ച് എ.എ.അസീസിന്റെ പരാമര്‍ശം

തിരുവനന്തപുരം: കോണ്‍ഗ്രസ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കു രാജ്യസഭാ സീറ്റ് നല്‍കിയത് പെയ്‌മെന്റ് സീറ്റാണെന്ന് യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ പരാമര്‍ശം. വിവാദമായതോടെ പരാമര്‍ശം നിഷേധിച്ച് തടിതപ്പാന്‍ ശ്രമം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച പരാമര്‍ശം നടത്തിയത്.

ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം. പരാമര്‍ശം വാര്‍ത്തയായതോടെ അദ്ദേഹം അത് നിഷേധിച്ചു. ജെബി മേത്തറുടേത് പെയ്‌മെന്റ് സീറ്റ് ആണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും അതേസമയം, യൂത്ത് കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അസീസ് പറഞ്ഞു.

അസീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെത്തി. അസീസിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു. അസീസിനെതിരെ കര്‍ശന നടപടി വേണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എന്‍.കെ. പ്രേമചന്ദ്രന്‍ അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

 

Leave a Comment

More News