പോലീസ് ജീപ്പില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: പൂന്തുറയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു. പോലീസ് ജീപ്പില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാവിന് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത സനോബര്‍ (32) ആണ് മരിച്ചത്. ഇയാള്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് വീണത്. ജീപ്പില്‍നിന്ന് ചാടിയതാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മര്‍ദനത്തെ തുടര്‍ന്ന് വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News