പുതിയകാവ്: പ്രധാനമന്ത്രി കൗശൽ വികാസ് യോജന എന്ന പദ്ധതിയുടെ ഭാഗമായ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ജില്ലാതല ഉദ്ഘാടനം തൊഴിൽ പരിശീലന കേന്ദ്രമായ പുതിയകാവ് അമൃത വിദ്യാലയത്തിൽ വച്ച് കരുനാഗപ്പള്ളി തഹസിൽദാർ ഷിബു പോൾ നിർവഹിച്ചു.
40 വയസ്സിൽ താഴെയുള്ളവർക്ക് തൊഴിൽ മേഖലയിൽ മികച്ച പരിശീലനം നൽകുകയും സർട്ടിഫിക്കറ്റുകൾ പ്രദാനം ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണിത്. ചടങ്ങിൽ പ്രിൻസിപ്പൽ സ്വാമിനി ശ്രീ. ചരണാമൃത പ്രാണ, ആദിനാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീമതി ഇന്ദിരാദേവി, സ്കിൽഹബ് സ്കൂൾ കോഡിനേറ്റർ ശ്രീമതി സോണി ശങ്കർ എന്നിവർ സംസാരിച്ചു.
കൊല്ലം ജില്ലയിൽ സ്കിൽ ഹബ് ആരംഭിക്കുന്ന ആദ്യത്തെ സ്കൂളാണ് പുതിയകാവ് അമൃത വിദ്യാലയം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news