നിയമവിരുദ്ധ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം: റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം കുറ്റക്കാരനെന്ന് കോടതി, രാജി ആവശ്യപ്പെട്ട് നേതാക്കള്‍

നെബ്രസക്കാ: നെബ്രസക്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടന്‍ബെറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്ില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കളളം പറഞ്ഞുെവന്നും ഫെഡറല്‍ ജൂറി കണ്ടെത്തി.

മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ജൂറി വിധിച്ചത്. നൈജീരിയന്‍ ബില്യനയര്‍ ഗിര്‍ബര്‍ട്ടില്‍ നിന്നും 30,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചതു സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ് അംഗം എഫ്ബിഐയ്ക്ക് കൈമാറിയത് തുടങ്ങി 12 ചാര്‍ജുകളാണ് ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഓരോ ചാര്‍ജിനും 5 വര്‍ഷം വീതമാണ് ശിക്ഷ ലഭിക്കുക.

ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്പീക്കറും കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ നാന്‍സ പെലോസിയും (ഡെമോക്രാറ്റ്) മൈനോറിട്ടി ലീഡറും കാലിഫോര്‍ണിയയില്‍ നിന്നുള്ള അംഗവുമായ കെവിന്‍ മെക്കാര്‍ത്തിയും (റിപ്പബ്ലിക്കന്‍), ജഫ് ഫോര്‍ട്ടല്‍ ബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന കണ്ടെത്തിയാല്‍ ആരായാലും ഉടന്‍ രാജിവയ്ക്കണമെന്ന് കെവിന്‍ മെക്കാര്‍ത്തി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ അംഗമായ ജെഫുമായി ഉടനെ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും കെവിന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജെഫ് പറഞ്ഞു.

Leave a Comment

More News