പരീക്ഷ കാലത്തെ ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം: ആർ.ടി.ഒ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്: പരീക്ഷ കാലത്ത് നടക്കുന്ന അനിശ്ചിത കാല ബസ് സമരം വിദ്യാർത്ഥി ദ്രോഹമാണെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഒറ്റപ്പാലം ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സബിൻ അമ്പലപ്പാറ മാർച്ച് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മണ്ഡലം കൺവീനർ ഷഹ്ബാസ് അഹ്മദ് സംസാരിച്ചു. മാർച്ചിന് ശേഷം ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. ഹാരിസ്, ഹാദി, സന, റഹ്മത്തുന്നീസ, സഹൽ എന്നിവർ നേതൃത്വം നൽകി.

ബസ് ഉടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാൻ റോഡ്, ഇന്ധന നികുതി കുറച്ചു കൊടുക്കുന്ന പോലെയുള്ള മാർഗങ്ങളാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ അതിന്റെ ബാധ്യത വിദ്യാർത്ഥികളുടെ ചുമലിൽ ചാർത്തി കൺസെഷൻ വർധിപ്പിക്കുകയല്ല വേണ്ടത്. അനിശ്ചിതകാല ബസ് സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും സർക്കാർ നിസംഗമായി നോക്കിനിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒറ്റപ്പാലം ആർ.ടി.ഒ ഓഫീസിലേക്ക് സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ച്
Print Friendly, PDF & Email

Leave a Comment

More News