ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു; അച്ഛനും മകളും മരിച്ചു

വെല്ലൂര്‍: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്‌നാട്ടില്‍ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണു സംഭവം. ദുരൈവര്‍മ, മകള്‍ മോഹനപ്രീതി എന്നിവരാണു മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജു ചെയ്യാനായി വച്ചിരുന്നു. പുലര്‍ച്ചെയോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടര്‍ന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചിരുന്നു.

തുടര്‍ന്നു വീട്ടിലേക്കു തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയില്‍ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Leave a Comment

More News