ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു

മനില: ഫിലിപ്പീന്‍സില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് പേരോട് അവരുടെ വീടുകളിൽ നിന്ന് ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടു.

മനിലയ്ക്ക് തെക്ക് ഒരു തടാകത്തിൽ സ്ഥിതി ചെയ്യുന്ന താൽ അഗ്നിപർവ്വതം രാവിലെ 7:22 ന് (2322 GMT) പൊട്ടിത്തെറിച്ചതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും, അപകടകരമായതും അതിവേഗം പടരുന്ന വാതകം, ചാരം, അവശിഷ്ടങ്ങൾ എന്നീ അഗ്നിപർവ്വത പ്രവാഹങ്ങൾ കൂടാതെ സുനാമിക്കും കാരണമാകുമെന്ന്
അവര്‍ പറഞ്ഞു.

അലേർട്ട് ലെവൽ രണ്ടിൽ നിന്ന് മൂന്നായി ഉയർത്തിയതിനാൽ തടാകത്തിന് ചുറ്റുമുള്ള സെറ്റില്‍മെന്റിലെ താമസക്കാരെ ഒഴിപ്പിക്കാൻ ഭൂകമ്പശാസ്ത്ര ഏജൻസി “ശക്തമായി” ശുപാർശ ചെയ്തു. പ്രാരംഭ പൊട്ടിത്തെറിയെ തുടർന്ന് “ഏതാണ്ട് തുടർച്ചയായ ഫ്രീറ്റോമാഗ്മാറ്റിക് പ്രവർത്തനം” 1,500 മീറ്റർ (4,900 അടി) വായുവിലേക്ക് വ്യാപിച്ചു.

ഉരുകിയ പാറ ഭൂഗർഭജലവുമായോ ഉപരിതല ജലവുമായോ സമ്പർക്കം പുലർത്തുമ്പോൾ ഒരു ഫ്രീറ്റോമാഗ്മാറ്റിക് പൊട്ടിത്തെറി സംഭവിക്കുന്നു എന്ന് ഏജൻസിയിലെ ശാസ്ത്രജ്ഞയായ പ്രിന്‍സസ് കോസലൻ പറഞ്ഞു, “ചൂടുള്ള ചട്ടിയിൽ വെള്ളം” ഒഴിക്കുന്നതുപോലെയായിരിക്കും അതെന്നും കോസലന്‍ ഉപമിച്ചു.

പ്രാരംഭ പൊട്ടിത്തെറിക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ ചാരവും നീരാവി ഉദ്‌വമനവും ശാന്തമായതായി കോസലൻ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺ-സൈറ്റ് സെൻസറുകൾ അഗ്നിപർവ്വത ഭൂകമ്പങ്ങൾ കണ്ടെത്തുന്നത് തുടരുന്നുവെന്നും മറ്റൊരു സ്‌ഫോടനം “സാധ്യമാണ്” എന്നും പറഞ്ഞു.

അഞ്ച് ഗ്രാമങ്ങളിലെ താമസക്കാരോട് വീട് വിടാൻ ഉത്തരവിട്ടതായി പ്രാദേശിക സിവിൽ ഡിഫൻസ് വക്താവ് കെൽവിൻ ജോൺ റെയ്‌സ് പറഞ്ഞു.

ലഭ്യമായ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 12,000-ത്തിലധികം ആളുകൾ സെറ്റിൽമെന്റുകളിൽ താമസിക്കുന്നു. അപകടസാധ്യതയുള്ള മേഖലകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പസഫിക് “റിംഗ് ഓഫ് ഫയർ” — തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിന്റെ ഒരു മേഖലയായതിനാൽ സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഇടയ്ക്കിടെ ബാധിക്കുന്ന ഒരു രാജ്യത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് താൽ.

Print Friendly, PDF & Email

Leave a Comment

More News