പക്ഷികള്‍ക്ക് ദാഹജലമെരുക്കാന്‍ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’; ശ്രീമന്‍ നാരായണനെ മന്‍ കീ ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം മുപ്പത്തടം സ്വദേശിയും സാഹിത്യകാരനുമായ ശ്രീമന്‍ നാരായണനെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. നാരായണന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്.

വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. 2018-ലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിക്ക് ശ്രീമന്‍ നാരായണന്‍ തുടക്കമിട്ടത്. മാര്‍ച്ച് മാസത്തോടെ ചൂടുകൂടുമ്പോള്‍ പക്ഷികള്‍ വെള്ളംകിട്ടാതെ വലയുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹായത്തോടെ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചു. ഇതോടെ വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതിനകം ഒരുലക്ഷത്തിലധികം മണ്‍പാത്രങ്ങളാണ് നാരായണന്‍ സൗജന്യമായി വിതരണം ചെയ്തത്. ഇതാദ്യമായല്ല, ശ്രീമന്‍ നാരായണന്റെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. തയ്വാനിലെ ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ ‘ദി ഷൈനിങ് വേള്‍ഡ് കംപാഷന്‍’ പുരസ്‌കാരം 2020-ല്‍ ലഭിച്ചിരുന്നു. ഫലകവും 7.20 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

Print Friendly, PDF & Email

Leave a Comment

More News