യു.എസ്.ടി. യില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍

തിരുവനന്തപുരം: ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിൽ നിന്നുള്ള കുട്ടികള്‍. യു എസ് ടി ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്‌മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കളേഴ്‌സ് ഓഫ് യു എസ് ടി യുടെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ ക്ഷണിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, എം.ആര്‍, ഡൗണ്‍ സിന്‍ഡ്രോം, കാഴ്ച – കേള്‍വി പരിമിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുട്ടികൾ കലാവിരുന്ന് അവതരിപ്പിച്ചു.

രണ്ട് മിനിട്ടുകള്‍ കൊണ്ട് അഞ്ചു കുട്ടികള്‍ ചേര്‍ന്ന് തത്സമയം തലകീഴായി വരച്ച ചിത്രം നിവര്‍ത്തിവച്ചപ്പോള്‍ യു എസ് ടി കെട്ടിടത്തിന്റെ ചിത്രമായി മാറിയത് കാണികളെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ സംഘനൃത്തവും ഗാനവും കേള്‍വി പരിമിതരായ കുട്ടികള്‍ അവതരിപ്പിച്ച ഇന്ദ്രജാലവുമൊക്കെ കരഘോഷത്തോടെയാണ് ജീവനക്കാര്‍ ഹൃദയത്തിലേറ്റിയത്. പരിപാടിയോടനുബന്ധിച്ച് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ഇന്ദ്രജാലം അവതരിപ്പിച്ചു.

കുട്ടികൾ യു എസ് ടി ക്യാമ്പസ് ചുറ്റിനടന്നു കണ്ടു. ഉച്ചക്ഷണത്തിനുശേഷം കുട്ടികൾ മടങ്ങി. യു എസ് ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍, യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ്പ മേനോന്‍, വര്‍ക്ക് പ്ലെയ്‌സ്‌ മാനേജ്‌മെന്റ് ആൻഡ്സീ ഓപ്പറേഷൻസ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News