ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഫഹജ് മുത്തലാക് നാസര്‍ അല്‍ ഷോറാനുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര ബന്ധവും വ്യാപാരവും നിക്ഷേപവും കൂടുതല്‍ ശക്തമാക്കുന്നതിനും എല്ലാ മേഖലകളിലും പരസ്പര സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളും മറ്റു വിഷയങ്ങളും ചര്‍ച്ചയായതായി എംബസ്സി പുറത്തെറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൂടിക്കാഴ്ച്ചയില്‍ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും വാണിജ്യ മന്ത്രാലയ പ്രതിനിധികളും സന്നിഹിതരായിരുന്നു.

സലിം കോട്ടയില്‍

 

Leave a Comment

More News