ലോകത്തെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്: പിയൂഷ് ഗോയൽ

അബുദാബി: ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ ഉയർന്നുവെന്നും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി യുഎഇ സന്ദര്‍ശിക്കവെ അബുദാബിയിലെ യുഎഇ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫോറം 2022-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഞങ്ങൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്, എന്നാൽ ലോകത്തിലെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം,” ഗോയൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

യുഎഇ സംരംഭക ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഡോ അഹമദ് ബെല്‍ഹൊള്‍ അല്‍ ഫലാസിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിലും യുഎഇയിലും നിക്ഷേപകങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇരു സംഘവും പങ്കുവെച്ചു.

അതിര്‍ത്തി കടന്നുള്ള വളര്‍ച്ചയും നിക്ഷേപവും എന്ന ആശയമാണ് ഇരുപക്ഷവും മുന്നോട്ട് വെച്ചത്.

യുഎഇ ഇന്ത്യ സ്റ്റാര്‍ട് അപ് ഫോറം 2022 എന്ന പരിപാടിയില്‍ പങ്കെടുക്കവെ ഇന്ത്യയുടെ 92 സ്റ്റാര്‍ട് അപ് സംരംഭങ്ങളുടെ വിജയ യാത്രയെ അദ്ദേഹം പരിചയപ്പെടുത്തി. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള സംയുക്ത സ്റ്റാര്‍ട് അപ് എന്ന ആശയത്തില്‍ ഇന്ത്യ മികച്ച സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.

എക്‌സ്‌പോ വേദിയില്‍ പ്രദര്‍ശിപ്പിച്ച എഴുന്നൂറോളം സ്റ്റാര്‍ട് അപുകള്‍ക്ക് എല്ലാ സഹായവും ഇന്ത്യ നല്‍കും. യുഎഇയിലെ നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളില്‍ നിക്ഷേപിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

എയ്‌റോസ്‌പേസ്, ബഹിരാകാശ സാങ്കേതിക വിദ്യ നിര്‍മിത ബുദ്ധി,. ഡാറ്റ അനലിസ്റ്റിക്‌സ്, തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യുഎഇയും പങ്കാളികളാകാണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News