ഹലാൽ മാംസം “സാമ്പത്തിക ജിഹാദാണ്”; അത് നിരോധിക്കണമെന്ന് ബിജെപി നേതാവ്

ബംഗളൂരു: മുസ്ലീം സമുദായം നടത്തുന്ന സാമ്പത്തിക ജിഹാദിന് സമാനമാണ് ഹലാൽ മാംസമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി. “ഹലാൽ ഒരു സാമ്പത്തിക ജിഹാദാണ്. മുസ്ലീങ്ങൾ മറ്റാരുമായും കച്ചവടം ചെയ്യാതിരിക്കാനാണ് അത് ആരംഭിച്ചത്. അതുകൊണ്ട് അത് നിരോധിക്കണം,” ചിക്കമംഗളൂരു സീറ്റിൽ നിന്നുള്ള ബിജെപി എം.എൽ.എ. ആവശ്യപ്പെട്ടു.

“അവർ ഹലാൽ എന്ന് വേര്‍തിരിച്ചിരിക്കുന്ന മാംസം ഏതെങ്കിലും ഹിന്ദുവിന് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഞാന്‍ പറഞ്ഞത് ശരിയാണ്,” അദ്ദേഹം പറഞ്ഞു. മുസ്‌ലിംകൾ ആദ്യം ‘അല്ലാഹുവിന്’ അർപ്പിക്കുന്നതിനാൽ ഹിന്ദുക്കൾ ഹലാൽ മാംസം വാങ്ങരുതെന്ന് ഹിന്ദു ജനജാഗ്രിതി സമിതി ഒരു മതപരമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ, ഒരു ഹിന്ദു ഇത് ആരാധനയിൽ ഉപയോഗിച്ചാൽ, അത് ഹലാൽ മാംസമായി കണക്കാക്കും.

കർണാടകയിൽ നിന്ന് ആരംഭിച്ച ഹിജാബ് വിവാദത്തിന് പിന്നാലെ ഹലാൽ മാംസം നിരോധിക്കണമെന്ന ആവശ്യവും അതിവേഗം പ്രചരിക്കുകയാണ്. ഹിന്ദുക്കളുടെ മേളയിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നതിനും, ബിസിനസ് നടത്തുന്നതിനും വിലക്കുണ്ട്.

സർക്കാരിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ 6.5 കോടി ജനങ്ങളോടാണെന്നും ഒരു സമുദായത്തിനല്ലെന്നും ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി.

Print Friendly, PDF & Email

Leave a Comment

More News