കെ റെയിലില്‍ വിശദീകരണത്തിനെത്തിയ മാവേലിക്കര എം.എല്‍.എയ്ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: മാവേലിക്കര എം.എല്‍.എ. എം.എസ്. അരുണ്‍കുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം

കെ റെയില്‍ വിശദീകരണത്തിന്റെ ഭാഗമായി സി.പി.എം. എം.എല്‍.എമാരും നേതാക്കളുമെല്ലാം വീടുകളിലെത്തി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു വിശദീകരണത്തിന്റെ ഭാഗമായി പടനിലത്ത് എത്തിയപ്പോഴാണ് വീട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം അരുണ്‍കുമാറിനെ അറിയിച്ചത്.

പ്രായമായ, സ്ത്രീകള്‍ അടക്കമുള്ളവരാണ് വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം ഉന്നയിച്ചത്. ഇതിനു പിന്നാലെ അരുണ്‍കുമാര്‍ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള എം.എല്‍.എ. ഓഫീസില്‍ നിന്നു വന്ന വിശദീകരണം.

Leave a Comment

More News