കോവിഡാനന്തരകാലത്തിന്റെ പുതു പ്രതീക്ഷകള്‍ ഉണര്‍ത്തി ഫിലിം ഇവന്റ് മീറ്റ് ശ്രദ്ധേയമായി

അബുദാബി : യുഎഇ പ്രവാസ മലയാളി കലാകാരന്‍മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യുഎഇ റെഡ് എക്‌സ് മീഡിയ യുടെ ബാനറില്‍ ഒരുക്കിയ ‘ഫിലിം ഇവന്റ് മീറ്റ് 2022’ എന്ന പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് വര്‍ണാഭമായ പരിപാടി അരങ്ങേറിയത്. കോവിഡ് കാലത്തിനു ശേഷം അബുദാബിയില്‍ നിറഞ്ഞ സദസോടെയാണ് ഫിലിം ഇവന്റ് ഒരുക്കിയ പരിപാടി അരങ്ങേറിയത്. നൂറോളം കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്‌കാരങ്ങളുമായി വേദികളെ വര്‍ണാഭമാക്കിയത്. സൗമ്യ , രമ്യ എന്നിവരുടെ നൃത്തത്തോടെ യാണ് കലാ വിരുന്നുകള്‍ക്കു തുടക്കമായത്. അന്‍സര്‍ വെഞ്ഞാറമൂട്, ഷാഫി മംഗലം ഒന്നിച്ച ശബ്ദാനുകരണം, ഫിലിം ഇവന്റ് കലാ കാരന്മാര്‍ അണിനിരന്ന നൃത്ത, സംഗീത വിരുന്നു എന്നിവയെല്ലാം ആസ്വാദകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.

ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം കെ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോജോ അന്പൂക്കന്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഫിലിം ഇവന്റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂര്‍ , മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ , ഇന്‍കാസ് സാരഥി യേശു ശീലന്‍, ഫ്രാന്‍സിസ് ആന്റണി (ഫാര്‍ ഈസ്‌റ് ക്രിയേഷന്‍സ് ), ഫിലിം ഇവന്റ് ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല ,ട്രെഷറര്‍ ഉമ്മര്‍ നാലകത്ത്, മാധ്യമ പ്രവര്‍ത്തകന്‍ സമീര്‍ കല്ലറ, ഐ എസ് സി ട്രെഷറര്‍ ഷിജില്‍ കുമാര്‍, ബാബുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റസാക്ക് തിരുവത്ര കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബുദാബിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. നൈമ അഹമ്മദ്, തമന്ന പ്രമോദ്, കബീര്‍ അവറാന്‍ , അന്‍സാര്‍ വെഞ്ഞാറമൂട് , ഷാഫി മംഗലം , ഷാജി ഭജനമഠം, റസാഖ് തിരുവത്ര, സമദ് കണ്ണൂര്‍ , സാഹില്‍ ഹാരിസ്, എന്നിവരെയാണ് ആദരിച്ചത്. അപര്‍ണ്ണ സത്യദാസ് അവതാരകയായ പരിപാടി ജാസിര്‍ ആണ് സംവിധാനം നിര്‍വഹിച്ചത്. അമൃത അജിത് , സൈദു , ഗഫൂര്‍ പി റ്റി , സുനില്‍ ഷൊര്‍ണൂര്‍ , മിഥുന്‍ , ഷജീര്‍ , അജിത് , അനൂപ് ശശിധരന്‍ തുടങ്ങിയവരാണ് പരിപാടികള്‍ നിയന്ത്രിച്ചിരുന്നത്. നാടന്‍ പാട്ടുകളിലൂടെ വിസ്മയം സൃഷ്ടിച്ച ഉറവ് ടീം അണിനിരന്ന സംഗീത വിരുന്ന് ആഘോഷപരിപാടികള്‍ക്ക് ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചത്.

എല്‍ എല്‍ എച് ഹോസ്പിറ്റല്‍ , ലുലു എക്‌സ്‌ചേഞ്ച്, ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, സൈനര്‍ജി ടൈപ്പിംഗ് സെന്റര്‍, അല്‍ ഹീല്‍ റെസ്റ്റോറന്റ്, അക്മ ഫുഡ് സ്റ്റഫ് , റജബ് എക്‌സ്പ്രസ്സ് , ബ്രിസ് ഈറ്റണ്‍ റസ്റ്റന്റ് , ബ്രില്ലിയന്‍സ് എഡ്യൂക്കേഷണല്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫിലിം ഇവന്റ് മീറ്റ് 2022 ഒരുക്കിയത്. ബാബുരാജ് കുറ്റിപ്പുറം , വരികള്‍ എഴുതി , അഞ്ജലി കല്ലേങ്ങാട്ട് സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ‘നമാമി വിനായകം’ എന്ന ആല്‍ബത്തിന്റെ പ്രകാശനം ഐ എസ് സി ജനറല്‍ സെക്രട്ടറി ജോജോ അന്പുക്കന്‍ നിര്‍വഹിച്ചു.

അനില്‍ സി ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News