ആമസോണില്‍ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നു

ന്യൂയോര്‍ക്ക്: ആമസോണ്‍ കമ്പനിയുടെ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കുവാന്‍ തീരുമാനിച്ചു. ഫെബ്രുവരി 1 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്.

27 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചാണ് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് ജെ.എഫ്.കെ.8 എന്ന് അറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്യുന്നത്. ആമസോണില്‍ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളിയുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിലാണ് യൂണിയന്‍ എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞത്. ആമസോണ്‍ ലേബര്‍യൂണിയനെന്നാണ് പുതിയ സംഘടനക്ക് പേരിട്ടിരിക്കുന്നത്.

8325 ജീവനക്കാരില്‍ നടത്തിയ ഹിതപരിശോധനയില്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി 2654 പേര്‍ വോട്ടു ചെയ്തപ്പോള്‍ 2131 പേര്‍ എതിര്‍ത്തു. 4785 വോട്ടുകള്‍ സാധുവായപ്പോള്‍ 67 വോട്ടുകള്‍ ചാലഞ്ച് ചെയ്യപ്പെട്ടു. പതിനേഴ് വോട്ടുകള്‍ അസാധുവായി.

യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിര്‍ക്കുന്നതിനുള്ള എല്ലാ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആമസോണ്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുണൈറ്റഡ് സ്റ്റേറ്റിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുതിയൊരു യുഗമാണിതിവിടെ പിറക്കുവാന്‍ പോകുന്നത്. രാജ്യത്തെ സ്വകാര്യമേഖലയിലെ രണ്ടാമത്തെ ജയന്റ് വക്താവാണ് ആമസോണ്‍.

യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനം വൈറ്റ് ഹൗസ് സ്വാഗതം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സ്വരം ഉച്ചത്തില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. പ്രസിഡന്റ് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News