മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ എന്‍.ടി. സാജന്റെ പുതിയ നിയമനത്തിന് സ്‌റ്റേ

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്.

ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്നു സാജന്‍. ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജി.
വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

 

Leave a Comment

More News