ബാങ്ക് വായ്പ: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമിയും ഈടായി സ്വീകരിക്കുമെന്ന് മന്ത്രി വാസവന്‍

തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമി വായ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിയമ തടസമൊന്നുമില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി വായ്പകയ്ക്ക് ബാങ്ക് സ്വീകരിക്കാതിരുന്ന രണ്ടു സംഭവങ്ങളുണ്ടായെന്നും രണ്ടു സംഘങ്ങളെയും നിജസ്ഥിത ബോധ്യപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ പ്രാരംഭ നടപടികളില്‍ ഒന്നാണ് സാമൂഹിക ആഘാത പഠനം. അതിനായാണ് ഭൂമിയില്‍ കല്ലിട്ടത്. ഇത് ഭൂമി ഏറ്റെടുക്കാനാണെന്ന തരത്തില്‍ പലയിടത്തും പ്രചരണമുണ്ടായി. അതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണമെന്നും മന്ത്രി പറഞ്ഞു.

ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വില സര്‍ക്കാര്‍ നല്‍കും. അതിനാല്‍ വായ്പ നല്‍കുന്ന തുക ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാന്‍ ഉടമകള്‍ക്ക് സാധിക്കും. സര്‍ക്കാര്‍ കല്ലിട്ട ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നത്. കല്ലിട്ട ഭൂമി ഈടായി നല്‍കിയാല്‍ നിരസിക്കരുതെന്ന നിര്‍ദ്ദേശം സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Print Friendly, PDF & Email

Leave a Comment

More News