ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരെ വീണ്ടും പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി. നേരത്തെ നല്‍കിയ പരാതിയില്‍ പിഴവ് ഉണ്ടായിരുന്നതിനാല്‍ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. രാമന്‍പിള്ളയ്ക്കു പുറമേ ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു.

കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം. നേരത്തെ അതിജീവിത നല്‍കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment