തങ്കമണിക്ക് പുതുജീവനേകി നവജീവൻ അഭയകേന്ദ്രം

കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് തങ്കമണി അമ്മയെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾക്ക് കൈമാറുന്നു

കൊല്ലം: നെടുമ്പന പള്ളിമൺ പൂങ്കോട്ട് കിഴക്കതിൽ വീട്ടിൽ തങ്കമണി (69) യെ കൊല്ലം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു.

വർഷങ്ങളായി പള്ളിമണിൽ താമസിച്ചിരുന്ന തങ്കമണി അമ്മയുടെ ഭർത്താവ് ഏറെക്കാലം മുന്നേ മരണപ്പെട്ടിരുന്നു. തുടർന്ന് മാനസികാസ്വസ്ഥതയുള്ള മകനോടൊപ്പം താമസിച്ച് വരുകയായിരുന്നു. മകന്റെ പെരുമാറ്റങ്ങളിൽ ബുദ്ധിമുട്ടിലായ അവസ്ഥയിൽ തങ്കമണി അമ്മ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുയായിരുന്നു.

തങ്കമണി അമ്മയെ ഏറ്റെടുക്കണമെന്ന് കണ്ണനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ ആവശ്യപ്പെട്ടതനുസരിച്ച് നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ ഏറ്റെടുക്കുകയായിരുന്നു. പള്ളിമൺ വാർഡ് മെമ്പർ ശോഭനകുമാരി, നവജീവൻ അഭയകേന്ദ്രം പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ,സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ഹരിസോമൻ പൊതു പ്രവർത്തകരായ സീന കുളപ്പാടം, നഹാസ് തുടങ്ങിയവർ ഏറ്റെടുക്കൽ ചടങ്ങിൽ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News