അബൂദബിയില്‍ മരുമകളുടെ അടിയേറ്റ് ആലുവ സ്വദേശിയായ വയോധിക മരിച്ചു; മരുമകള്‍ കുടുംബത്ത് വന്നത് മൂന്നുമാസം മുന്‍പ്

 അബൂദബി: കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവീസയില്‍ അബൂദബിയില്‍ എത്തിയത്. സഞ്ജു കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്.

ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയില്‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Leave a Comment

More News