കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇന്ധന വില വര്‍ധന മൂലമാണ് കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക ഞെരുക്കം രൂക്ഷമായത്. വില കൂടിയതോടെ പ്രതിവര്‍ഷം 500 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ സ്വിഫ്റ്റ് കമ്പനി രൂപീകരണം അനിവാര്യമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 കോടിയുടെ സാമ്പത്തിക സഹായമാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. മുന്‍പ് ഒരു സര്‍ക്കാരും ഇത്രയും സഹായം കോര്‍പ്പറേഷന് നല്‍കിയിട്ടില്ലെന്നും എല്ലാക്കാലവും ഇത് തുടരാന്‍ കഴിയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News