വില വര്‍ധനയ്‌ക്കെതിരെ ഏപ്രില്‍ ഏഴിന് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി യാത്ര നടത്തിയും പ്രതിഷേധം

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍.

 

 

 

Leave a Comment

More News