ആഗോള കൊവിഡ് കേസുകളുടെ എണ്ണം 493.6 മില്യൺ കവിഞ്ഞു

വാഷിംഗ്ടൺ: ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, ആഗോള കൊറോണ വൈറസ് കേസുകളുടെ എണ്ണം 493.6 ദശലക്ഷത്തിലധികം കവിഞ്ഞു. 6.15 ദശലക്ഷത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 11 ബില്യണിലധികം വാക്സിനുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (സിഎസ്എസ്ഇ) ബുധനാഴ്ച രാവിലെ അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തിറക്കി.. നിലവിലെ ആഗോള കേസുകളും മരണസംഖ്യയും യഥാക്രമം 493,628,645 ഉം 6,158,704 ഉം ആണെന്ന് വെളിപ്പെടുത്തുന്നു. അതേസമയം നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 11,044,188,691 ആയി വർദ്ധിച്ചു.

സിഎസ്എസ്ഇയുടെ കണക്കനുസരിച്ച്, 80,208,763 കേസുകളും 982,576 മരണങ്ങളുമായി അമേരിക്ക ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി തുടരുന്നു. 43,029,839 കേസുകളുടെ എണ്ണവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Print Friendly, PDF & Email

Leave a Comment

More News