വയനാട് ആര്‍.ടി ഓഫീസ് ജീവനക്കാരി ജീവനൊടുക്കിയ സംഭവം: സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം

വയനാട്: മാനന്തവാടി ആര്‍.ടി ഓഫീസില്‍ ഭിന്നശേഷിക്കാരിയായ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്ത സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തിയിരുന്നു. ഒറ്റപ്പെടുത്തുന്ന കാര്യം സിന്ധു പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഓഫീസില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു.

ഇന്നു രാവിലെയാണ് മാനന്തവാടി സബ ആര്‍.ടി ഓഫീസിലെ ക്ലര്‍ക്കായ സിന്ധു (42)നെ വീട്ടിലെ ജനാല അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷമായി ആര്‍.ടി ഓഫീസില്‍ ജീവനക്കാരിയാണ് സിന്ധു.

മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

Leave a Comment

More News