ഫിഫ ലോക കപ്പ്: വിമാനങ്ങള്‍ ദുബായ് വേൾഡ് സെന്ററിൽ നിന്ന് പുറപ്പെടും

ദുബായ്: ലോക കപ്പിനായി ഖത്തറിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഏറ്റവും കൂടുതൽ പുറപ്പെടുന്നത് ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിൽ നിന്നായിരിക്കുമെന്ന് അധികൃതര്‍ പ്രസ്താവിച്ചു. ഇവിടെ നിന്ന് ദോഹയിലേക്കും തിരിച്ചും പ്രതിദിനം 120 ഷട്ടിൽ സർവീസുകൾ ഉണ്ടായിരിക്കും. ദുബായ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാണ് ഷട്ടിൽ സർവീസ് വേൾഡ് സെൻട്രലിലേക്ക് മാറ്റിയത്.

ഫ്ലൈ ദുബൈയും ഖത്തർ എയർവേയ്‌സും ചേർന്നാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. മറ്റ് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, ഷട്ടിൽ സര്‍‌വീസ് നിരക്ക് കുറവാണ്. പക്ഷേ, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനകം തിരിച്ചു വരാവുന്ന രീതിയിലായിരിക്കണം ടിക്കറ്റെടുക്കേണ്ടത്. ഷട്ടിൽ സർവീസിന് പുറമെ ചാർട്ടേഡ് എയർക്രാഫ്റ്റ് സർവീസുകളും നടത്താനും പദ്ധതിയുണ്ട്. ഇതോടെ വേൾഡ് സെൻട്രലിൽ തിരക്ക് മൂന്നിരട്ടിയാകും. 60 ഓളം ചെക്ക്-ഇൻ കൗണ്ടറുകളും 21 ബോർഡിംഗ് ഗേറ്റുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 60 പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളും 10 സ്മാർട്ട് ഗേറ്റുകളുമുണ്ട്.

ലോ​ക ​ക​പ്പ്​ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക ബ​സ്​ സ​ർ​വി​സ്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡി.​ഡ​ബ്ല്യു.​സി ഒ​ന്ന് ബ​സാ​ണ്​ ഇ​വി​ടേ​ക്ക്​​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​ബ്​​നു ബ​ത്തൂ​ത്ത സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. എ​ക്സ്​​പോ 2020 മെ​ട്രോ സ്​​റ്റേ​ഷ​ൻ വ​ഴി​യാ​ണ്​ ഈ ​ബ​സി​ന്‍റെ യാ​ത്ര​യെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ദി​വ​സ​വും 30 മി​നി​റ്റ്​ ഇ​ട​വി​ട്ടാ​ണ്​ സ​ർ​വി​സ്. 24 മ​ണി​ക്കൂ​റും സ​ർ​വി​സു​ണ്ടാ​കും.

എ​ക്സ്​​പോ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​ഞ്ചു​ ദി​ർ​ഹ​മും ഇ​ബ്​​നു ബ​ത്തൂ​ത്ത​യി​ലേ​ക്ക്​ 7.50 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്. ലോ​ക​ക​പ്പ്​ ക​ഴി​യു​ന്ന​തോ​ടെ ഈ ​സ​ർ​വി​സ്​ അ​വ​സാ​നി​ക്കും.കാ​ർ പാ​ർ​ക്കി​ങ്ങും ഇ​വി​ടെ സൗ​ജ​ന്യ​മാ​ണ്. 2500 കാ​റു​ക​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്. ടാ​ക്സി സൗ​ക​ര്യ​വും ല​ഭി​ക്കും.

Print Friendly, PDF & Email

Leave a Comment

More News