200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

ന്യൂഡൽഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യതുകയിൽ ഒരു ആള്‍ ജാമ്യവും നൽകിയ ശേഷമാണ് ഫെർണാണ്ടസിന് ജാമ്യം അനുവദിച്ചത്.

ചൊവ്വാഴ്ച ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ജാക്വലിൻ ഡൽഹി പട്യാല ഹൗസ് കോടതിയിൽ എത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഓഗസ്റ്റ് 31-ന് അംഗീകരിച്ച കോടതി ഫെർണാണ്ടസിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ സമൻസ് അയച്ച ഫെർണാണ്ടസിനെ അനുബന്ധ കുറ്റപത്രത്തിലാണ് ആദ്യമായി പ്രതി ചേർത്തിരിക്കുന്നത്.

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിനാൽ നടിയെ കസ്റ്റഡിയിൽ വെയ്ക്കേണ്ട ആവശ്യമില്ലെന്ന് ജാക്വിലിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News