സോളിഡാരിറ്റി സംസ്ഥാന സമ്മേളനം; ഏരിയ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ : ‘വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം’ പ്രമേയത്തിൽ മെയ്‌ 21, 22 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ മക്കരപ്പറമ്പ് ഏരിയാ പ്രചാരണ ഓഫീസ് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു.

സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ അധ്യക്ഷത വഹിച്ചു. ആരിഫ് ചുണ്ടയിൽ, കെ.പി സിദ്ധീഖ്, പി മൻസൂർ, സി.എച്ച് ഇഹ്സാൻ എന്നിവർ സംസാരിച്ചു. പി ശാഫി, ലത്തീഫ്, സി.എച്ച് അഷ്റഫ്, നസീഫ്, സഹദ് സമീർ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News