നീറ്റ് പരീക്ഷയ്ക്ക് ദോഹയിലും സെന്റര്‍

ദോഹ: ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ഇന്ത്യയ്ക്കു പുറത്തുള്ള 14 നഗരങ്ങളില്‍ ഒന്നായി ദോഹയേയും ഉള്‍പ്പെടുത്തി.

ജൂലൈ 17 നു നടക്കുന്ന നീറ്റ് (എംബിബിഎസ്) പരീക്ഷയുടെ കേന്ദ്രങ്ങളിലൊന്നായി ദോഹയേയും ഉള്‍പ്പെടുത്തിയതായി ദോഹയിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്തു. ഖത്തറില്‍ നിന്നുള്ള എന്‍ആര്‍ഐ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന അംഗീകരിച്ചതിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക് നന്ദി അറിയിച്ചു.

 

Leave a Comment

More News